അലസതയുടെ മടുപ്പില്‍ ലോകം ചുറ്റാനിറങ്ങിയ എനിക്കു കിട്ടിയ, നല്ലൊരു കൂട്ടുകാരി,
സുന്ദരമായൊരു മുഖത്തിനടിയില് ഒളിപിച്ചുവച്ചിരിക്കുന്ന നിന് മുഖം ഞാനിതുവരെ കണ്ടിട്ടില്ല....
ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു എന്ന വചനം ശരിയാണെങ്കില്‍,
മധുരമൊഴികള് നിറഞ്ഞിരിക്കുന്ന നിന് ഹൃദയം എത്രയോ സുന്ദരമായിരിക്കണം......
കാരണം വെളിച്ചമുള്ളിടത്ത് ഇരുളിനെവിടെ സ്ഥാനം....?
അല്ലെങ്കില്‍ പിന്നെ എഴുതപെട്ടവ മാറ്റിയെഴുതേണ്ടിവരും... അല്ലേ.....
പ്രിയപെട്ട കൊച്ചുകൂട്ടുകാരീ... നിന്നെ കുറിച്ച് ഞാനെന്താണെഴുതുക.....?
മാലഖാമാരുടെ തോഴിയാവാന്... സ്വപ്നങ്ങളിലേക്കൂഴ്ന്നിറങ്ങുന്നവളെന്നോ....?
അതോ മഞ്ഞണിഞ്ഞ താഴ്വാരങ്ങളില് മഞ്ഞിന്റെ കുളിര്‍മ്മയും നുകര്‍ന്ന് മഞ്ഞോടലിഞ്ഞുചേരാന്
കൊതിക്കുന്നവളെന്നോ.....?
അറിയില്ല.... അറിഞ്ഞതു വച്ചു നോക്കുമ്പോ, നീയിതെല്ലാം തന്നെ.....സ്നേഹപൂറ്വ്വം ഒരു കൂട്ടുകാരന്
വർഷങൽക്കും മുൻപ്, ഓർക്കുട്ടിൽ പരിചയപെട്ട് ഒരനിയത്തിയെ പോലെ കരുതി ഞാൻ സ്നേഹിച്ച എന്റെ ഒരു കൊച്ചു കൂട്ടുകാരിക്ക്, ഞാനയച്ച ഒരു ചേറിയൊരു സമ്മാനം.....
ഇതിനിങനെ അടിക്കുറിപ്പെഴുതാനും, ബ്ലോഗിലെഴുതി സ്വന്തമെന്ന് പേരുചാർത്താനും, ചെറിയൊരു കാരണമുണ്ട്.....ഞാനറിയാത്ത, ചിന്തിക്കാത്ത അർത്ഥങളും, മാനങളും നൽകി എന്റെ ഈ കൊച്ചു വരികളെ വേറെ പലരും സ്വന്തമാക്കി ആവശ്യത്തിനും അനാവശ്യത്തിം ഉപ്യോഗിക്കുന്നതു കണ്ടു... അതു കൊണ്ടുമാത്രം...
ഇന്റർനെറ്റിലെഴുതുന്നത് ആർക്കും എടുക്കാം ഉപയോഗിക്കാം...പക്ഷെ അതെഴുതിയ ആൾ ചിന്തിക്കുക പോലും ചെയ്യാത്ത തരത്തിൽ വ്യാഖ്യാനങൾ നൽകരുതെന്നു മാത്രം....ഇതിലെ ഓരോ വരികളെഴുതിയതും, ചില ചിന്തകളും സങ്കൽപ്പങളും അതിനുള്ളിൽ ഒളിപ്പിച്ചു വച്ചുതന്നെയാ....ഒരു നീണ്ട അവധിക്കാലത്ത് ഒന്നും ചെയ്യാനില്ലതെയിരിക്കുമ്പോഴാ ആദ്യമായി ഓർകുട്ടിൽ കയറുന്നത്....{അലസതയുടെ മടുപ്പില്‍ ലോകം ചുറ്റാനിറങ്ങിയ എനിക്കു കിട്ടിയ, നല്ലൊരു കൂട്ടുകാരി}..... അങനെയാണവളെ പരിചയപെടുന്നതും.... 26 വയസുള്ള ഒരു കൊച്ചു ഡോക്ടർ... അങനെയാണവളെന്നെ പരിചയപെടുത്തിയത്... അവളുടെ പ്രൊഫൈൽ ചിത്രങൾ എപ്പോഴും എമ്മാ വാട്സന്റേതായിരുന്നു....{സുന്ദരമായൊരു മുഖത്തിനടിയില് ഒളിപിച്ചുവച്ചിരിക്കുന്ന നിന് മുഖം ഞാനിതുവരെ കണ്ടിട്ടില്ല} പിന്നീട് പലപ്പോഴും അത് മാറിമറിഞുവരുമായിരുന്നു...നന്നായി സംസാരിക്കാനും മറ്റുള്ളവരെ പറഞ് രസിപ്പിക്കാനും വല്ലാത്തൊരു കഴിവായിരുന്നു അവൾക്ക് .......{ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു എന്ന വചനം{ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു ,ബൈബിൾ} ശരിയാണെങ്കില്‍, മധുരമൊഴികള് നിറഞ്ഞിരിക്കുന്ന നിന് ഹൃദയം എത്രയോ സുന്ദരമായിരിക്കണം......കാരണം വെളിച്ചമുള്ളിടത്ത് ഇരുളിനെവിടെ സ്ഥാനം....?...{നിങളുടെ കൈയിലുള്ള ദീപങൾ കൊളുത്തി പറയുടെ കീഴിൽ വയ്ക്കാനുള്ളവയല്ല...., ബൈബിൾ}..അല്ലെങ്കില്‍ പിന്നെ എഴുതപെട്ടവ മാറ്റിയെഴുതേണ്ടിവരും... അല്ലേ.....}....2007-ൽ യൂറോപ്പിലെ ഒരു മഞുകാലത്ത്, അവളോട് ഞാൻ പറഞു, ഇന്നിവിടെ മഞാണ’, അങകലെ മഴയുടെ താഴ്വാരങൾ മുഴുവൻ മഞ്ഞു മൂടികിടക്കുകയാ...അന്നവൾ പറഞു, എനിക്ക് കൊതിയാവുന്നു, മഞുകാണാൻ.......ആ താഴ്വാരങളിലേക്കാഴ്ന്നിറങാൻ....{അതോ മഞ്ഞണിഞ്ഞ താഴ്വാരങ്ങളില് മഞ്ഞിന്റെ കുളിര്‍മ്മയും നുകര്‍ന്ന് മഞ്ഞോടലിഞ്ഞുചേരാന് കൊതിക്കുന്നവളെന്നോ.....?}......അതേ എന്നും മാലാഖമാരെ സ്വപ്നം കണ്ട് കിടന്നുറങാൻ കൊതിച്ച, മഞിന്റെ താഴ്വാരങളിലേക്കൂളിയിട്ടിറങാൻ കൊതിച്ച എന്റെ കൊച്ചു കൂട്ടുകാരിക്ക് ഞാൻ സമർപ്പിച്ച എന്റെ കൊച്ചു കവിതയായിരുന്നു ഇത്.... ഇത്രയും പറഞ സ്ഥിതിക്ക്, ഒന്നു കൂടിപറയട്ടെ..., വർഷങൾക്കു ശേഷം ആ കൊച്ചനിയത്തിയെ കാണാൻ, ഞാൻ അവളുടെ വീട്ടിലെത്തി... എന്നെ രണ്ട്കൈയ്യും നീട്ടി സ്വീകരിച്ച ആ കൊച്ചനുജത്തി അപ്പോഴും ആ പഴയ മൂടുപടത്തിനടിയിലായിരുന്നു... ഇന്നും മാറ്റാൻ ഞാൻ ആഗ്രഹിക്കാത്ത മൂടുപടം.....
itaya ..............
ReplyDeletethanks for this testimonial u wrote ....................few yrs bck
ReplyDeleteആ മൂടുപടം അഴിച്ചിടാൻ സമയമായി...ഹഹഹഹ
ReplyDelete